കാസര്‍കോട്: സ്‌കൂളിലേക്കു നടന്നു പോകുന്നതിനിടയിലാണ് ഒരു പഴ്്‌സ് അല്‍ഫോണ്‍സയുടെയും എയ്ഞ്ചലിന്റെയും കണ്ണില്‍ പെട്ടത്. തുറന്നു നോക്കിയപ്പോള്‍ പണവും ഏതാനും രേഖകളും. മറ്റൊന്നും ആലോചിക്കാതെ ഇരുവരും നേരെ ചെന്നു കയറിയത് കുമ്പള പൊലീസ് സ്റ്റേഷനിലേക്ക്. കളഞ്ഞു കിട്ടിയ പഴ്‌സ് അവര്‍ എസ്.ഐ കെ. രാജീവനു കൈമാറി. എസ്‌ഐ നടത്തിയ പരിശോധനയില്‍ പഴ്‌സിനകത്തു വില പിടിപ്പുള്ള രേഖകളും പണവും ഉള്ളതായി വ്യക്തമായി. രേഖകളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഴ്‌സിന്റെ ഉടമസ്ഥനായ കുമ്പള, ബംബ്രാണ, ദിഡുമയിലെ ഹുസൈനാറിനെ വിവരമറിയിച്ചു. അദ്ദേഹമെത്തി പൊലീസ് സാന്നിധ്യത്തില്‍ കുട്ടികളില്‍ നിന്നു തന്നെ പഴ്‌സ് ഏറ്റുവാങ്ങി. കുമ്പള ജിഎസ്ബിഎസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അല്‍ഫോണ്‍സയും എയ്ഞ്ചലും. ഇരുവരെയും പൊലീസും പിടിഎ കമ്മിറ്റി ഭാരവാഹികളും അധ്യാപകരും അഭിനന്ദിച്ചു. ഇരുവരുടെയും പ്രവൃത്തി മാതൃകാപരമാണെന്നു കൂട്ടിച്ചേര്‍ത്തു.
