തിരുവനന്തപുരം: സ്കൂൾ പാചകത്തൊഴിലാളികൾക്ക് ജനുവരിയിലെ ഓണറേറിയം വിതരണം ചെയ്യുന്നതിന് 18 കോടി 63 ലക്ഷം രൂപയും ഉച്ചഭക്ഷണത്തിന് പാലും മുട്ടയും വിതരണം ചെയ്തതിലെ കുടിശ്ശിക തുകയായ 22 കോടി 60 ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി വി. ശിവൻ കുട്ടി അറിയിച്ചു .13453 പാചക തൊഴിലാളികൾക്കാണ് ഓണറേറിയം അനുവദിച്ചത് . തുക ഉടൻ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. പോഷകാഹാര കുടിശ്ശികയായിരുന്ന 22,66,20,000 രൂപയും ഉടൻ വിതരണം ചെയ്യുന്നതാണ്.
