മഞ്ചേശ്വരം: സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തില്‍ താലൂക്കു തലത്തില്‍ സഹകാരി ധര്‍ണ്ണ നടത്തി. പ്രാഥമിക സഹകരണ സംഘങ്ങളോടു കേരള ബാങ്ക് പ്രകടിപ്പിക്കുന്ന അവഗണന അവസാനിപ്പിക്കുക, സഹകരണ മേഖലയിലെ ജനാധിപത്യം തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക, ജപ്തി നടപടികള്‍ക്കെതിരെയുള്ള പ്രസ്താവന മുഖ്യമന്ത്രി പിന്‍വലിക്കുക, സംഘങ്ങളുടെ ഫണ്ടുകള്‍ കവര്‍ന്നെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, സഹകരണ സംഘങ്ങളോടുള്ള സര്‍ക്കാരിന്റെയും കേരള ബാങ്കിന്റെയും വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ. ഉപ്പള കേരള ബാങ്ക് ശാഖയുടെ മുന്നില്‍ നടന്ന ധര്‍ണ്ണ സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് ഡയറക്ടറും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ജെഎസ് സോമശേഖര ഉദ്ഘാടനം ചെയ്തു. മഞ്ജുനാഥ ആള്‍വ ആധ്യക്ഷ്യം വഹിച്ചു. രവി, ഖാദര്‍ മാന്യ, ബി.എസ് ഗാംഭീര്‍, ഹനീഫ് പടിഞ്ഞാര്‍, ലക്ഷ്മണപ്രഭു, പ്രദീപ് കുമാര്‍ ഷെട്ടി, ഫാറൂഖ്, സുലൈമാന്‍ ഊജമ്പദവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
