സോഫ്റ്റ് ഡ്രിങ്ക് കുപ്പിയുടെ മൂടി വിഴുങ്ങിയതിനെ തുടര്‍ന്ന് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തെലങ്കാന ലക്സെറ്റിപേട്ട് ഉത്കൂറിലാണ് ദാരുണസംഭവം നടന്നത്. ഞായറാഴ്ച രാത്രി ബന്ധുവീട്ടിലെ ഒരുചടങ്ങിനിടയിലാണ് സംഭവം. രുദ്ര അയാന് എന്ന കുഞ്ഞാണ് മരിച്ചത്. പിതാവ് സുരേന്ദറും കുടുംബവും കൊമ്മഗുഡയിലെ മുത്തശിയുടെ വീട്ടില്‍ ഒരു പരിപാടിക്കായി ഒത്തുകൂടിയിരുന്നു. വീട്ടിലെ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുപ്പിയുടെ അടപ്പ് വിഴുങ്ങിപ്പോവുകയായിരുന്നു. സംഭവം അറിഞ്ഞയുടനെ മാതാപിതാക്കള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ നില ഗുരുതരമായിരുന്നു. ചികിത്സ നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.
