കാസര്‍കോട്: അമ്പലത്തറ, പറക്കളായി ബലിപ്പാറയില്‍ പുലിയിറങ്ങി. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി അന്വേഷണം തുടങ്ങി.
തിങ്കളാഴ്ച രാവിലെ ബലിപ്പാറയില്‍ മൃഗങ്ങളെ കൊന്നു തിന്നതിന്റെ അവശിഷ്ടങ്ങളും രക്തവും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. പരിശോധനയില്‍ പുലിയുടേതെന്നു കരുതുന്ന കാല്‍ അടയാളങ്ങള്‍ കണ്ടെത്തിയതോടെ സ്ഥലത്ത് പുലിയിറങ്ങിയതായുള്ള സംശയം ബലപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നുണ്ട്.
