തൃശൂര്‍: എഴുത്തും വായനയും പിന്തുടരുന്നവര്‍ക്കാണ് സമൂഹത്തെ മാറ്റിയെടുക്കാന്‍ കഴിയുന്നതെന്നു ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ഭൂരിപക്ഷ താല്‍പര്യങ്ങളെ പരിപാലിക്കുന്ന ജനാധിപത്യ സംവിധാനം ലോകത്ത് ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഭാരതത്തിന്റെ വലിയ മഹത്വമെന്നു തൃശൂര്‍ നമോഭവനില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ലൈബ്രറിയും പഠന കേന്ദ്രവും ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ സ്ഥാപിക്കപ്പെട്ട പഠനകേന്ദ്രം അക്ഷരാരാധകര്‍ക്കു തുറന്നു കൊടുക്കുന്നതിലധികം വലിയ സന്തോഷം ജീവിതത്തിലില്ലെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
സാഹിത്യ-സാംസ്‌കാരിക-വൈജ്ഞാനിക മേഖലകളുമായി ബന്ധപ്പെട്ട 6500 പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജേക്കബ്, അനീഷ് കുമാര്‍, നിവേദിത സുബ്രഹ്‌മണ്യന്‍ ചടങ്ങില്‍ പങ്കെടുത്തു.
