കാസർകോട്: മ്ലാവിനെ വെടി വെച്ച് കൊന്ന് ഇറച്ചിയാക്കി വിൽന നടത്തുകയും കറിവ യ്ക്കുകയും ചെയ്‌ത കേസിൽ രണ്ടുപേർ പിടിയിലായി. കുളിമടയിലെ മുത്താനി വീട്ടിൽ ബിജു (43) കണ്ണംവയൽ ബിനു (36) എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. കുളിമടയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കണ്ടെത്തിയ മ്ലാവിനെ വെടിവച്ചു കൊല്ലുകയായിരുന്നു. പിന്നീട് അത് ഇറച്ചിയാക്കി വിൽപ്പനനടത്തി. ശേഷം അവശിഷ്ടങ്ങൾ കുഴിച്ചിട്ടു. രഹസ്യവിവരത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ചപ്പോഴാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേ ഷണത്തിൽ രണ്ടുപേർ പിടിയിലായി. വന്യമൃഗങ്ങളെ വേട്ടയാടുന്ന വൻസംഘം തന്നെ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രധാനപ്രതികൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയതായും വനം വകുപ്പ് അധികൃതർ അറിയിച്ചു.
