കാസര്‍കോട്: പഠനത്തിനു സ്‌കൂളിലെത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥിക്കു വീട്ടിലിരുന്നു സ്‌കൂളിലെ പഠനം തുടരുന്നതിനു സമഗ്ര ശിക്ഷാ കാസര്‍കോട് സ്റ്റാര്‍സ് പദ്ധതി സംവിധാനമൊരുക്കി. ചുക്കിനടുക്കയിലെ ഭരത് കുമാറിനു ടാബ്, സ്റ്റാന്റ്, ക്യാമറ, മെമ്മറി കാര്‍ഡ് എന്നിവ കുമ്പള ബ്ലോക്ക് ബിആര്‍സി പ്രൊജക്ട് കോഡിനേറ്റര്‍ കെ. ജയറാമിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തിച്ചു. ഇനി ക്ലാസിലെ പഠനവും സംശയം ചോദിക്കാനുള്ള അവസരവും ഭരത് കുമാറിനു വീട്ടിലിരുന്നു ലഭിക്കും. മാന്യ ജ്ഞാനോദയ സീനിയര്‍ ബേസിക് സ്‌കൂള്‍ ഏഴാംതരം വിദ്യാര്‍ത്ഥിയാണ് ഭരത് കുമാര്‍. കുമ്പള ബിആര്‍സി പരിധിയില്‍ രണ്ടു കുട്ടികള്‍ക്കു വെര്‍ച്വല്‍ ക്ലാസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
