അജ്മാന്‍: കോഴിക്കോട് സ്വദേശിനിയായ യുവതിയെ ദുബായിലെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വളയം സ്വദേശിനിയായ ടികെ ധന്യയാണ് തൂങ്ങി മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഭര്‍ത്താവ് വാണിമേല്‍ സ്വദേശി ഷാജിക്കും മകള്‍ക്കുമൊപ്പം അജ്മാനിലായിരുന്നു താമസം. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. കല്ലുനിരയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
