കാസര്‍കോട്: വഴിയാത്രക്കാരിയായ വയോധികയുടെ കഴുത്തില്‍ നിന്നു രണ്ടു പവന് തൂക്കമുള്ള സ്വര്‍ണ്ണമാല പൊട്ടിച്ചോടി. വളപട്ടണം പൊലീസ് സ്റ്റേഷന് പരിധിയിലെ ഓണപ്പറമ്പില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. 2024 സെപ്തംബര്‍ ആറിനു വളപട്ടണത്തെ മറ്റൊരു മാല തട്ടിപ്പറിക്കു പിന്നിലും സിസിടിവിയില്‍ കാണുന്ന ആളാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
