കാസര്‍കോട്: പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രത്തില്‍ മൂന്നാം കളിയാട്ടം ബുധനാഴ്ച രാവിലെ ആരംഭിച്ചു. പുലര്‍ച്ചെ 6 മണിക്ക് ആലി തെയ്യ (കാര്യക്കാരന്‍)വും പ്രസാദ വിതരണവും.
വൈകിട്ട് 5 മണി മുതല്‍ പുലിക്കണ്ടന്, കാളപുലിയന്‍, വേട്ടക്കൊരുമകന്‍ തെയ്യങ്ങളുടെ വെള്ളാട്ടവും
9ന് പുഷ്പാര്‍ച്ചന പൂജയും പുല്ലൂര്ണ്ണന് തെയ്യത്തിന്റെ വെള്ളാട്ടവും. തുടര്‍ന്ന് എഴുന്നള്ളത്ത്, ബിംബ ദര്‍ശനം മുതലായവയും നടക്കും. 12മണിക്ക് പുല്ലൂരാളി, മന്ത്രമൂര്‍ത്തി എന്നീ തെയ്യങ്ങളുടെ തോറ്റവും തുടര്‍ന്ന് വിഷ്ണുമൂര്ത്തിയുടെ തിടങ്ങലും, കുളിച്ചേറ്റവും ഉണ്ടാവും.
