നീലേശ്വരം:നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം മാര്‍ച്ച് 4 മുതല്‍ 9 വരെ ആഘോഷിക്കും. 27ന് വരച്ചുവെക്കലോടെ പെരുങ്കളിയാട്ടത്തിന് തുടക്കമാവും. മാര്‍ച്ച് ഒന്നിന് നീലേശ്വരം മന്ദം പുറത്തുകാവ് വടക്കേ കളരിയില്‍ നിന്നു കലശ പാത്രം കൊണ്ടുവരും. മാര്‍ച്ച് രണ്ടിന് രാവിലെ പള്ളിക്കര ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് കലവറ ഘോഷയാത്ര. വൈകുന്നേരം സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടക്കും. മാര്‍ച്ച് മൂന്നിന് കഴകപ്പായ ഘോഷയാത്ര. തുടര്‍ന്ന് ലളിത സഹസ്രനാമം. നാലിന് രാവിലെ പള്ളിക്കര ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവരും. കളിയാട്ട ദിവസങ്ങളില്‍ വൈകിട്ട് അഞ്ചുമണിക്ക് സാംസ്‌കാരിക സംഗമം, സാംസ്‌കാരിക സദസ്സ്, വനിതാ സംഗമം, മാനവീയം സൗഹൃദ സംഗമം എന്നിവ ഉണ്ടാവും. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, ഇ പി ജയരാജന്‍, എംപിമാരായ രാജമോഹന്‍ ഉണ്ണിത്താന്‍, പി സന്തോഷ് കുമാര്‍, മുന്‍ എംപിമാരായ പി കരുണാകരന്‍, കെ മുരളീധരന്‍, എംഎല്‍എമാരായ എം രാജഗോപാല്‍, കെ കെ ശൈലജ, എന്‍.എ നെല്ലിക്കുന്ന്, തോട്ടത്തില്‍ രവീന്ദ്രന്‍, മുന്‍ എംഎല്‍എമാരായ കെ പി സതീഷ് ചന്ദ്രന്‍, ടിവി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഹൈക്കോടതി ജസ്റ്റിസ് ടിവി കുഞ്ഞികൃഷ്ണന്‍, ജഡ്ജിമാരായ കെ. സോമന്‍, ടി മധുസൂദനന്‍, സി
സുരേഷ് കുമാര്‍, കെ ശ്രീകുമാര്‍, കെ വി രാധാകൃഷ്ണന്‍, ഡോ.ഡി സജിത്ത് ബാബു, ഡോ. ബി വേണു, ഇ വി ജോസഫ്, ജീവന്‍ ബാബു, ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍, കൊല്ലം ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്, എച്ച് ദിനേശ്, കാസര്‍കോട് ചിന്ന, ഡോ.കരിപ്പത്ത്, ഡോ. എ.വി ജയകുമാര്‍, ആലംകോട് ലീലാകൃഷ്ണന്‍, കെ എന്‍ എ ഖാദര്‍, ഡോ. അംബികാസുതന്‍ മാങ്ങാട്, പ്രമോദ് പയ്യന്നൂര്‍, മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ ബൈജുനാഥ്, ഡോ.മണികണ്ഠന്‍ മേലത്ത്, ജനപ്രതിനിധികള്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രമുഖര്‍ സംബന്ധിക്കും. ഇതിനു പുറമേ കലാകാരന്മാരുടെ പരിപാടികള്‍. യക്ഷഗാനം, നൃത്ത തരംഗിണി, ഗീതം സംഗീതം, ഡാന്‍സ് ഫെസ്റ്റ്, നാടന്‍ കലാപരിപാടികള്‍, ഗാനമേള, അമൃതം ഗമയ, ചലച്ചിത്രനടി ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിക്കുന്ന ലക്ഷ്മി നടനം, ചിറകുനാടകം, അമൃത സുരേഷ് അവതരിപ്പിക്കുന്ന ഗാനമേള, കൈകൊട്ടിക്കളി, കളരിപ്പയറ്റ് എന്നിവയും നടക്കും.
എട്ടിന് വൈകിട്ട് മംഗലം കുഞ്ഞുങ്ങളുടെ തിരുവരങ്ങ്. പെരുങ്കളിയാട്ട ദിവസങ്ങളില്‍ തൂവക്കാരന്‍ ദൈവം, നാഗരാജാവ് നാഗകന്യക, പുലിയൂര്‍ കണ്ണന്‍, രക്തചാമുണ്ഡി ഭഗവതി, പുല്ലൂര്‍ കാളികുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി, പുല്ലൂര്‍ കണ്ണന്‍ തിറ, രക്തചാമുണ്ഡി, പുതിയ ഭഗവതി ഗുളികന്‍ എന്നീ തെയ്യം കോലങ്ങള്‍ അരങ്ങിലെത്തും. മാര്‍ച്ച് 9ന് രാവിലെ കേണമംഗലം ഭഗവതിയുടെ തിരുമുടി ഉയരും. പത്തിന് ഉച്ചയ്ക്ക് 12ന് കരി അടിക്കല്‍ ചടങ്ങോടെ പെരുങ്കളിയാട്ട മഹോത്സവം സമാപിക്കും. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജന്‍, ജനറല്‍ കണ്‍വീനര്‍ പി രമേശന്‍, പ്രസിഡണ്ടി പി കുഞ്ഞി കൃഷ്ണന്‍, കോഡിനേറ്റര്‍ പി രമേശ് കുമാര്‍, ട്രഷറര്‍ പി ഗോപീകൃഷ്ണന്‍, കെ പി രവീന്ദ്രന്‍, കെ രഘു, പി രാഘവന്‍, എ വി കൃഷ്ണന്‍, സേതുബങ്കളം, ബാലന്‍ കക്കാണത്ത്, സഞ്ജീവന്‍, സജീവന്‍ പരിപാടികള്‍ വിശദീകരിച്ചു.
