കണ്ണൂര്‍: ഓഫീസില്‍ കയറി യുവതിയെ അപമാനിക്കാന്‍ ശ്രമം; ഇതര സംസ്ഥാനക്കാരനായ കല്ലു പണിക്കാരന്‍ അറസ്റ്റില്‍. കര്‍ണ്ണാടക, കൊപ്പാട്ട്, ഗുംഗേര, തെംകുത്തിയിലെ മല്ലപ്പ എന്ന മല്ലു (24)വിനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ യുവതി ജോലി ചെയ്യുന്ന കുറുമാത്തൂര്‍, ചൊര്‍ക്കളയിലെ ഓഫീസ് കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് അറസ്റ്റിലായ മല്ലുവും സഹ തൊഴിലാളികളും താമസിക്കുന്നത്. ഞായറാഴ്ച ഓഫീസില്‍ അതിക്രമിച്ചു കയറിയ മല്ലു, യുവതിയെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നു പറയുന്നു. യുവതി പരാതി അറിയിച്ച ഉടന്‍ പൊലീസെത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
