ഉടമ കേസ് കൊടുത്ത വിരോധം; തൃക്കരിപ്പൂരില്‍ മീന്‍കട ജീവനക്കാരനെ വധിക്കാന്‍ ശ്രമം

കാസര്‍കോട്: തൃക്കരിപ്പൂര്‍, ബീരിച്ചേരിയില്‍ മീന്‍ കടയിലെ ജീവനക്കാരനെ അക്രമിച്ച് വധിക്കാന്‍ ശ്രമിച്ചതായി പരാതി. ചന്തേര പൊലീസ് വധശ്രമത്തിനു കേസെടുത്തു. ബീരിച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മീന്‍കടയിലെ ജീവനക്കാരനായ കണ്ണൂര്‍, പാപ്പിനിശ്ശേരി, അറോളിയിലെ പി.കെ ഹൗസില്‍ പി.കെ ഷാനിദിന്റെ പരാതി പ്രകാരം ബീരിച്ചേരിയിലെ ഷാജഹാനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ് കേസിനാസ്പദമായ സംഭവം. ഷാനിദ് പിക്കപ്പ് വാനുമായി ഐസ് ഇറക്കാന്‍ എത്തിയപ്പോള്‍ തടഞ്ഞു നിര്‍ത്തി ചീത്ത വിളിക്കുകയും താക്കോല്‍ പോലുള്ള ഏതോ സാധനം കൊണ്ട് കഴുത്തിനു നേരെ കുത്താന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ മുതുകില്‍ കൊണ്ടതായും ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പരാതിക്കാരന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ നേരത്തെ ഷാജഹാനെതിരെ കേസു നല്‍കിയ വിരോധത്തിലാണ് വധശ്രമം നടന്നതെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page