കാസര്‍കോട്: ഓട്ടോ തടഞ്ഞു നിറുത്തി മത്സ്യത്തൊഴിലാളിയെ ആക്രമിച്ചതായി പരാതി. പരിക്കേറ്റ കോയിപ്പാടി കടപ്പുറത്തെ അബ്ദുല്ല കുഞ്ഞി(42)യെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി കോയിപ്പാടി, കടപ്പുറം റോഡ് ജംഗ്ഷനിലാണ് സംഭവം. കുമ്പള ടൗണില്‍ നിന്നു ഓട്ടോയില്‍ വീട്ടിലേക്കു പോകുന്നതിനിടയില്‍ ഇരുപതോളം വരുന്ന ആള്‍ക്കാരാണ് അക്രമിച്ചതെന്നു അബ്ദുല്ലക്കുഞ്ഞി പറഞ്ഞു. നേരത്തെ കുമ്പള ടൗണില്‍ വച്ചു ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ തുടര്‍ച്ചയായി ആക്രമിക്കുകയായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു.
