കാസര്‍കോട്: വീട്ടില്‍ തനിച്ച് താമസിക്കുന്ന വയോധികയെ പള്ളങ്കോട് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പാണ്ടി, ചേടിമൂലയിലെ സരസ്വതി (75)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പള്ളങ്കോട് പാലത്തില്‍ കൂടി പോയവരാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു. ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സരസ്വതിയുടെ ബാഗും ചെരുപ്പുകളും പുഴയ്ക്കരയില്‍ കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം സരസ്വതി വീട്ടില്‍ തനിച്ചാണ് താമസമെന്നു പൊലീസ് പറഞ്ഞു. മക്കള്‍ സ്വന്തം വീടുകളിലാണ് താമസമെന്നു കൂട്ടിച്ചേര്‍ത്തു.
