കാസര്‍കോട്: കാഞ്ഞങ്ങാട് നഗരത്തില്‍ വന്‍ തീപിടിത്തം. കല്ലട്ര ഷോപ്പിംഗ് കോപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മദര്‍ ഇന്ത്യ ടെക്‌സ്‌റ്റൈല്‍സിനാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെ 6.45 മണിയോടെയാണ് സംഭവം. വസ്ത്രാലയത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.
നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കോംപ്ലക്‌സിലാണ് അഗ്‌നിബാധയുണ്ടായത്. പെട്രോള്‍ പമ്പുള്‍പ്പെടെ അപകടമുണ്ടായ വസ്ത്രവ്യാപാരശാലയ്ക്ക് സമീപമുണ്ടായിരുന്നു. എങ്കിലും നാട്ടുകാരുടേയും ഫയര്‍ഫോഴ്‌സിന്റെയും സമയോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തമൊഴിവായി. സംഭവത്തില്‍ കട പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
