പെരിയ, ആയംപാറയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു; കാല്‍പാടുകള്‍ കണ്ടെത്തി, ക്യാമറ സ്ഥാപിച്ചു, മാളങ്ങളില്‍ പരിശോധന

കാസര്‍കോട്: പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ആയംപാറയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വനംവകുപ്പിന്റെ ആര്‍.ആര്‍ ടീം നടത്തിയ പരിശോധനയില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെയാണിത്. വ്യാഴം, വെള്ളി ദിവങ്ങളില്‍ രാത്രിയിലാണ് തൊട്ടോട്ട്, മാരാങ്കാവ് പരിസരങ്ങളില്‍ പുലിയെ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ബിന്ദു എന്ന സ്ത്രീയുടെ വീട്ടിലെത്തിയ പുലി വളര്‍ത്തു പട്ടിയെ കടിച്ചു കൊന്നിരുന്നു. വെള്ളിയാഴ്ച പുലി ഒരു വാഹനത്തിനു കുറുകെ മൂന്നു തവണ ഓടുന്നതും പാറപ്പുറത്തെ കുഴിയില്‍ നിന്നു വെള്ളം കുടിക്കുന്നതും സ്ഥലവാസിയായ ഒരാള്‍ നേരില്‍ കണ്ടിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ആര്‍ആര്‍ ടീം നടത്തിയ പരിശോധനയില്‍ പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തി. സ്ഥലത്തു ക്യാമറകള്‍ സ്ഥാപിച്ച വനംവകുപ്പ് അധികൃതര്‍ സമീപത്തെ പാറമടകളില്‍ പരിശോധന തുടങ്ങിയിട്ടുണ്ട്. പകല്‍ നേരങ്ങളില്‍ മടകളില്‍ പതുങ്ങുന്ന പുലികള്‍ രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുന്നതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.


Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട് ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടില്ല, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണമെന്നും ആവശ്യം: അവഗണനക്കെതിരെ പ്രക്ഷോഭത്തിനു സംഘടനകള്‍

You cannot copy content of this page