കാസര്‍കോട്: കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ ആറു ജില്ലകളില്‍ ശനിയാഴ്ച മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നേരിയ മഴയ്ക്കുള്ള സാധ്യതയാണ് നിലവിലുള്ളതെന്നു കാലാവസ്ഥാ നിരീക്ഷണ വൃത്തങ്ങള്‍ പറഞ്ഞു. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് മഴയ്ക്കു സാധ്യതയുള്ള മറ്റു ജില്ലകള്‍. അതേ സമയം സംസ്ഥാനത്ത് ചൂട് അനുദിനം വര്‍ധിച്ചു വരികയാണ്. ജലസ്രോതസ്സുകളിലെല്ലാം വെള്ളം കുറഞ്ഞു കൊണ്ടിരിക്കുന്നു.
