കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്. കേസിലെ ഒന്നാം പ്രതി അനന്തുകൃഷ്ണന്റെ ഇടുക്കി, കോളപ്രയിലുള്ള വീട്ടിലും സത്യസായ് ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍ ആനന്ദ കുമാറിന്റെ തിരുവനന്തപുരം, ശാസ്തമംഗലത്തെ ഓഫീസിലും തോന്നയ്ക്കലിലെ സായ്ഗ്രാമത്തിലുമാണ് റെയ്ഡ് തുടരുന്നത്. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന്റെ കൊച്ചിയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
ചൊവ്വാഴ്ച പുര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. കൊച്ചിയില്‍ നിന്നുള്ള അറുപതോളം ഉദ്യോഗസ്ഥര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് റെയ്ഡ് ആരംഭിച്ചത്. കാസര്‍കോട് ജില്ലയിലടക്കം സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും പാതിവില തട്ടിപ്പു സംബന്ധിച്ച പരാതിയില്‍ കേസെടുത്തിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ഹൊസ്ദുര്‍ഗിലും ബദിയഡുക്കയിലുമാണ് തട്ടിപ്പ് സംബന്ധിച്ച കേസെടുത്തിട്ടുള്ളത്. ഈ കേസുകള്‍ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനു ഇഡി ഉദ്യോഗസ്ഥര്‍ ഉടന്‍ കാസര്കോട്ടെത്തുമെന്നാണ് സൂചന.
