കാസര്‍കോട്: ഒരാഴ്ച മുമ്പ് മഞ്ചേശ്വരം, പാവൂരിലെ സ്‌നേഹാലയത്തില്‍ എത്തിയ അന്തേവാസിയെ കാണാതായി. ഉള്ളാള്‍, അലേക്കളയിലെ ഇസ്മയില്‍-മറിയം ഫാത്തിമ ദമ്പതികളുടെ മകന്‍ ഉമ്മര്‍ ഫാറൂഖി (23)നെയാണ് കാണാതായത്. ഫെബ്രുവരി 15ന് ഉച്ചയ്ക്കാണ് മകനെ കാണാതായതെന്നു മാതാവ് മറിയഫാത്തിമ മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഒരാഴ്ച മുമ്പ് ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ഫാറൂഖിനെ സ്‌നേഹാലയത്തില്‍ എത്തിച്ചത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
