പ്രണയം, വിവാഹ വാഗ്ദാനം, നഗ്ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണി; കണ്ണൂര്‍ സ്വദേശിനിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

കോഴിക്കോട്: പ്രണയം നടിച്ചു വിവാഹവാഗ്ദാനം നല്‍കി കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊയിലാണ്ടി, ഉള്ളിയേരിയിലെ ആക്കുപൊയില്‍ വീട്ടില്‍ വിക്കി എന്ന വിഷ്ണു പ്രസാദിനെ(28)യാണ് പന്തീരങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. കോഴിക്കോട്, പാലാഴിയിലെ ഫ്‌ളാറ്റില്‍ വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. പ്രണയം നടിച്ചു വിവാഹ വാഗ്ദാനം നല്‍കുകയും നഗ്ന വീഡിയോകള്‍ കൈക്കലാക്കുകയും അവ കാണിച്ച് ഭീഷണിപ്പെടുത്തിയുമാണ് നിരവധി തവണ ബലാത്സംഗത്തിനു ഇരയാക്കിയതെന്നു യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. നഗ്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ വിക്കിയെ കോഴിക്കോട് ബീച്ച് പരിസരത്തു വച്ചാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മണ്ണിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് ഗുരുതര നിലയില്‍, മൂന്നു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിനു കേസ്, സംഭവം ബദിയഡുക്കയില്‍

You cannot copy content of this page