കണ്ണൂര്‍: കുടുംബ കോടതിയില്‍ വാദം കേള്‍ക്കെ ജഡ്ജിയുടെ ചേംബറില്‍ മൂര്‍ഖന്‍ പാമ്പ്. കണ്ണൂരിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ജഡ്ജിയുടെ ചേംബറില്‍ മേശയ്ക്കു കീഴിലാണ് പാമ്പിനെ കണ്ടത്.
ജഡ്ജി ആര്‍ആര്‍ ബൈജു ആ സമയം കോടതിയിലായിരുന്നു. ഓഫിസ് ജീവനക്കാരും ഡ്രൈവറുമാണു പാമ്പിനെ കണ്ടത്. ഉടന്‍ ജീവനക്കാര്‍ പുറത്തിറങ്ങുകയും ചേംബറിന്റെ വാതിലും ജനലും അടയ്ക്കുകയും ചെയ്തു. തുടര്‍ന്നു ജഡ്ജിയെ വിവരമറിയച്ചു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. റെസ്‌ക്യൂവര്‍ ശ്രീജിത്ത് പാമ്പിനെ പിടികൂടി തളിപ്പറമ്പ് റേഞ്ച് ഓഫിസിലെത്തിച്ചു. രാത്രിയോടെ കാട്ടില്‍ വിട്ടു.
