കാസര്‍കോട്: ഭാര്യാഭര്ത്താക്കന്മാരെ പോലെ ജീവിച്ചു വരുന്നതിനിടയില്‍ യുവതിയെ മൂക്കിനു മര്‍ദ്ദിച്ചു കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചതായി പരാതി. യുവാവിനെതിരെ ബദിയഡുക്ക പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. ബേള, വില്ലേജിലെ കുഞ്ചാര്‍ ഹൗസില്‍ കെ.എ ഖൈറുന്നീസ(37)യുടെ പരാതി പ്രകാരം അബ്ദുല്‍ റഹ്മാന് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ഖൈറുന്നീസയുടെ വീട്ടില്‍ ഭാര്യാഭര്ത്താക്കന്മാരെ പോലെയാണ് ഇരുവരും താമസം. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ അബ്ദുല്‍ റഹ്മാന് ഖൈറുന്നീസയുടെ കവിളില്‍ അടിക്കുകയും മുഷ്ടി ചുരുട്ടി മൂക്കില്‍ ഇടിക്കുകയും ചെയ്തുവെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ചീത്ത വിളിക്കുകയും കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചതായും അക്രമത്തിനു കാരണം പരാതിക്കാരിയെ സംശയമാണെന്നും കേസില്‍ പറയുന്നു.
പ്രതിയെ അറസ്റ്റു ചെയ്തതായി പൊലീസ് പറഞ്ഞു.
