കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ എസ്.ഐയ്‌ക്കെതിരെ കേസെടുത്തു. കണ്ണൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് എസ്‌ഐയും ഉത്തര്‍ പ്രദേശ്, ഗസിയാബാദ് സ്വദേശിയുമായ അശ്വിനി മാലിക്കി(30)നെതിരെയാണ് എയര്‍പോര്‍ട്ട് പൊലീസ് കേസെടുത്തത്.
വനിതാ കോണ്‍സ്റ്റബിളുമായി അശ്വിനി മാലിക് ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നുവത്രെ. വിവാഹ വാഗ്ദാനം നല്‍കി 2024 ഡിസംബര്‍ 28ന് കോയമ്പത്തൂരിലേക്ക് കൂട്ടിക്കൊണ്ടു പോയി ലോഡ്ജില്‍ മുറിയെടുത്തു പീഡിപ്പിക്കുകയായിരുന്നുവെന്നു വനിതാ പൊലീസുകാരി നല്‍കിയ പരാതിയില്‍ പറഞ്ഞു. എന്നാല്‍ പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നു എസ്.ഐ പിന്മാറി. വ്യത്യസ്ത ജാതിയില്‍ പെട്ടവരാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റമത്രെ. തുടര്‍ന്നാണ് വനിതാ പൊലീസുകാരി എയര്‍പോര്‍ട്ട് പൊലീസില്‍ പരാതി നല്‍കിയത്.
