കാസര്‍കോട്: നീലേശ്വരം നഗരസഭാ മുന്‍ കൗണ്‍സിലര്‍ വിഎം പുരുഷോത്തമന്‍(60) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.2010 ല്‍ നീലേശ്വരം നഗരസഭയിലെ ആദ്യ ഭരണസമിതിയംഗമായിരുന്നു. ആനച്ചാല്‍ വാര്‍ഡിനെയാണ് പ്രതിനിധീകരിച്ചത്. സിപിഎം നീലേശ്വരം വെസ്റ്റ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ദീര്‍ഘകാലം ഓര്‍ച്ച ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ ആനച്ചാല്‍ എകെജി മന്ദിരത്തിലും, തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് 2.30 നു സംസ്‌കാരം നടക്കും.
