യുവതിയുടെ സ്വകാര്യ ഫോട്ടോകള്‍ വാട്‌സാപ്പ് സ്റ്റാറ്റസിലൂടെ പ്രദര്‍ശിപ്പിച്ചു; ഹൈസ്‌കൂള്‍ അധ്യാപകനെതിരെ കേസ്

പയ്യന്നൂര്‍: യുവതിയുടെയും വസ്തുവകകളുടെയും സ്വകാര്യ ഫോട്ടോകള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ പ്രദര്‍ശിപ്പിച്ച് അപമാനിച്ചുവെന്ന പരാതിയില്‍ ഹൈസ്‌കൂള്‍ അധ്യാപകനെതിരെ കേസ്. ആലപ്പടമ്പ സ്വദേശിനിയായ 44 കാരിയുടെ പരാതിയിലാണ് പെരിങ്ങോം പൊലീസ് കേസെടുത്തത്. രാമന്തളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ മണ്ടൂര്‍ സ്വദേശി ഇവി വിനോദ് കുമാറിനെതിരെയാണ് കേസ്. 2024 നവംബര്‍ 19 മുതലാണ് പരാതിക്ക് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. പരാതിക്കാരിയുടെയും വസ്തുവകളുടെയും സ്വകാര്യ ഫോട്ടോകള്‍ പ്രതി വാട്‌സാപ് അക്കൗണ്ടിന്റെ സ്റ്റാറ്റസിലൂടെ പ്രദര്‍ശിപ്പിച്ച് അന്തസ്സിന് ഭംഗം വരുത്തുന്ന രീതിയില്‍ സ്വകാര്യതയിലേക്ക് കടന്നു കയറി അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസടുത്തത്. പൊലീസുകാരനായ വിനോദ് അടുത്തകാലത്താണ് അധ്യാപകനായത്. എസ്.ഐ കെ ഖദീജയാണ് കേസ് അന്വേഷിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page