വേര്‍പിരിയാത്തിടം നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് നടത്തി

പെരിയ: പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 1995-96 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ വേര്‍പിരിയാത്തിടത്തിന്റെ നേതൃത്വത്തില്‍ ബ്ലഡ് ഡോണേഴ്സ് കേരള ജില്ലാ കമ്മിറ്റി, കാസര്‍കോട് ബ്ലഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രന്‍ വെളുത്തോളി, ജയന്‍, പ്രസീത പാക്കം, ഷാജു മഠത്തില്‍ സംസാരിച്ചു. പ്രസിഡണ്ട് രതീഷ് മഠത്തില്‍ ആധ്യക്ഷം വഹിച്ചു.
ബിഡികെ പ്രതിനിധികളായ ജയന്‍, രതീഷ്, സുകേഷ്, മനോജ്, ബ്ലഡ്ബാങ്കിലെ ഡോ. സൗമ്യ, മെഡിക്കല്‍ ഓഫീസര്‍ സ്വാതി, വേര്‍പിരിയാത്തിടം പ്രവര്‍ത്തകരായ സജീഷ്, രതീഷ്, പ്രസീത, സതീശന്‍, ഷാജു, സുരേഷ്, സുനിത, മനോജ്, മുകുന്ദന്‍, ഗീത, ശാന്തിനി, രാജേഷ് നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page