മംഗ്‌ളൂരു: കിനിഗോളി സംസ്ഥാന പാതയില്‍ കില്‍പ്പാടി പഞ്ചായത്ത് ഓഫീസിനു സമീപത്തുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. ഷിമന്തൂര്‍ സ്വദേശിനിയായ മമത (42)യാണ് മരിച്ചത്. ഇവര്‍ ഓടിച്ചിരുന്ന സ്‌കൂട്ടറിനു പിന്നില്‍ ഓട്ടോയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ മമതയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ മുംബൈയില്‍ താമസിച്ചിരുന്ന മമത അടുത്തിടെയാണ് ഷിമന്തൂരില്‍ പുതിയ വീട് പണിത് താമസം തുടങ്ങിയത്. അപകടത്തില്‍ മംഗ്‌ളൂരു നോര്‍ത്ത് പൊലീസ് കേസെടുത്തു.
മമതയുടെ ഭര്‍ത്താവ് മൈസൂരില്‍ ബിസിനസുകാരനാണ്. നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഒരു മകളുണ്ട്.
