തിരുവനന്തപുരം: വാമനപുരത്ത് യുവാവിന്റെ ജഡം പുഴയില്‍ കാണപ്പെട്ടു. ആറ്റിങ്ങലിലെ അരുണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നദിക്കടുത്ത് അരുണിന്റെ സ്കൂട്ടറും കണ്ടെത്തിയിട്ടുണ്ട്.
ഭര്‍ത്താവിനെ കാണാനില്ലെന്ന് അരുണിന്റെ ഭാര്യ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അതു സംബന്ധിച്ചു നടന്ന അന്വേഷണത്തിലാണ് മൃതദേഹം പുഴയില്‍ കാണപ്പെട്ടത്. പൊലീസ് അന്വേഷിക്കുന്നു.
