ബംഗ്ളൂരു: വീട്ടു ജോലിക്കാരിയുമായി അവിഹിത ബന്ധം ഉണ്ടെന്ന് സംശയിച്ചു ഭര്‍ത്താവിന്റെ കാല് തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്കിയ ഭാര്യ അറസ്റ്റില്‍. കല്‍ബുര്‍ഗി, ഗാസിപൂരിലെ ഉമാദേവിയെയാണ് ബ്രഹ്മപുരി പൊലീസ് അറസ്റ്റു ചെയ്തത്. ക്വട്ടേഷന്‍ സംഘാംഗങ്ങളായ ആരിഫ്, മനോഹര്‍, സുനില്‍ എന്നിവരെയും പൊലീസ് അറസ്റ്റു ചെയ്തു. ഗാസിപൂര്‍, അട്ടാര്‍ കോമ്പൗണ്ടില്‍ താമസിക്കുന്ന വെങ്കടേശ് മാലി പാട്ടീല്‍ ആണ് അക്രമത്തിനു ഇരയായത്. ഇതു സംബന്ധിച്ച് മകന് നല്കിയ പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് അക്രമത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് ക്വട്ടേഷന്‍ സംഘത്തെ അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിലാണ് ക്വട്ടേഷന്‍ നല്‍കിയത് വെങ്കിടേശിന്റെ ഭാര്യയാണെന്നു വ്യക്തമായത്. വീട്ടിലെ ജോലിക്കാരിയുമായി ഭര്‍ത്താവിനു അവിഹിത ബന്ധം ഉണ്ടെന്നു സംശയിച്ചാണ് മൂന്നു ലക്ഷം രൂപക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നു പൊലീസ് പറഞ്ഞു.
