കോട്ടിക്കുളം മുസ്ലിം ജമാഅത്ത് പള്ളി ജനറല്‍ ബോഡി യോഗത്തില്‍ കയ്യാങ്കളി; പ്രസിഡണ്ടിനു നേരെ വധഭീഷണിയും അക്രമവും, കാരണം സാമ്പത്തിക ക്രമക്കേട് യോഗത്തില്‍ പറഞ്ഞ വിരോധം

കാസര്‍കോട്: കോട്ടിക്കുളം മുസ്ലിം ജമാഅത്ത് പള്ളി ജനറല്‍ ബോഡി യോഗത്തില്‍ കയ്യാങ്കളി. സെക്രട്ടറിക്കെതിരെ സാമ്പത്തിക ക്രമക്കേട് ജനറല്‍ ബോഡി യോഗത്തില്‍ ആരോപിച്ചതാണ് കാരണമെന്നു പറയുന്നു. ആരോപണം ഉന്നയിച്ച പ്രസിഡണ്ടിനു നേരെ വധഭീഷണിയും കയ്യേറ്റ ശ്രമവുമുണ്ടായതായി കമ്മറ്റി പ്രസിഡണ്ട് കാപ്പില്‍ മുഹമ്മദ് പാഷ (71) നല്‍കിയ പരാതിയില്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ സജീഷ് ജിന്ന എന്നയാള്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ചയാണ് സംഭവം. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ ജനറല്‍ ബോഡി യോഗത്തില്‍ അറിയിച്ചതോടെ, തന്നെ തള്ളുകയും വധിക്കുമെന്നു ഭീഷണിപ്പെടുത്തുകയും അതിനു ശേഷം കൈ കൊണ്ട് കഴുത്തില്‍ കുത്തുകയും ചെയ്തതായി മുഹമ്മദ് പാഷ നല്‍കിയ പരാതിയില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page