ധാക്ക: ബംഗ്ലാദേശ് സിനിമാ താരങ്ങളായ സൊഹാന സഭ, മെഹര്‍ അഫ്രോസ് ഷാവോണി എന്നിവരെ രാജ്യദ്രോഹ കുറ്റത്തിനു പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത ഇവരെ ഒരു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിനാണ് മെഹറിനെ കസ്റ്റഡിയിലെടുത്തതെന്നറിയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ സൊഹാന സഭയേയും കസ്റ്റഡിയിലെടുത്തു. അസാമി ലീഗിന്റെ ശക്തരായ അനുഭാവികളാണ് ഇരുവരുമെന്നു പറയുന്നു. മെഹര്‍ അഫ്രോസ് ഷാവോണി ബംഗ്ലാദേശ് നടിയും ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ പിന്നണി ഗായികയുമാണ്.
