കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് സംഭവത്തില്‍ വീട്ടമ്മയുടെ പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ പൊലീസ് ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. പടന്ന വടക്കേപ്പുറം സ്വദേശിനി ജംഷീദ മഹലിലെ ഖദീജ അഷറഫിന്റെ പരാതിയിലാണ് ഫാഷന്‍ ഗോള്‍ഡ് സ്ഥാപന മേധാവിയായിരുന്ന ചന്തേര മാണിയാട്ടെ ടി.കെ.പൂക്കോയ തങ്ങള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ചന്തേര പൊലീസ് കേസെടുത്തത്.
2015 ജൂലായ് 24ന് പരാതിക്കാരിക്ക് ലാഭവിഹിതം തരാമെന്ന് വിശ്വസിപ്പിച്ച് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് കമ്പനി മാനേജിംഗ് ഡയരക്ടറായ പ്രതി അഞ്ച് ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം നാളിതുവരെ പണമോ ലാഭവിഹിതമോ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
