സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍

കാസര്‍കോട്: സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം രാജഗോപാലന്‍ എംഎല്‍എയെ തെരഞ്ഞെടുത്തു. പ്രായാധിക്യത്തെ തുടര്‍ന്ന് എംവി ബാലകൃഷന്‍ പദവി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ രാജഗോപാലിനെ ഐക്യകണ്‌ഠേനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പിബി അംഗം എ വിജയരാഘവന്റെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. തൃക്കരിപ്പൂര്‍ നിയമസഭാംഗമാണ് രാജഗോപാല്‍. ബാലസംഘത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശം. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. 2016 മുതല്‍ തൃക്കരിപ്പൂര്‍ നിയമസഭാംഗമാണ്. കാസർകോട്‌ ജില്ലാ സമ്മേളനം 36 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റിയിൽ ഒൻപത്‌ പേർ പുതുമുഖങ്ങളാണ്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page