പയ്യന്നൂര്‍: മാതാവിനെ പരിചരിക്കാനെന്ന പേരില്‍ യുവതിയെ വാടക വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി നിരവധി തവണ ബലാത്സംഗം ചെയ്തതായി പരാതി. പെരിങ്ങോം പൊലീസ് സ്റ്റേഷന് പരിധിയിലെ 44 കാരി നല്കിയ പരാതിയില്‍ പത്തനംതിട്ട, വടശ്ശേരിക്കര സ്വദേശി ബ്രഹ്മാനന്ദ (50) നെതിരെ പൊലീസ് ബലാത്സംഗത്തിനു കേസെടുത്തു. 2022 മുതല്‍ പെരിങ്ങോത്തെ വാടക വീട്ടില്‍ വച്ച് ബ്രഹ്മാനന്ദന് പലതവണ പീഡിപ്പിച്ചുവെന്നു യുവതി നല്കിയ പരാതിയില്‍ പറഞ്ഞു. പയ്യന്നൂര്‍ ഡിവൈ എസ് പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ കെ ഖദീജയാണ് കേസ് അന്വേഷിക്കുന്നത്.
