ബംഗ്ളൂരു: സുഹൃത്തുമായി വഴിവിട്ട ബന്ധം ഉണ്ടെന്ന് സംശയിച്ച് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബംഗ്ളൂരു, ഹെബ്ബഗോഡി, ആനക്കല്ലിലെ ശ്രീഗംഗ (29)യെ ആണ് ഭര്‍ത്താവ് മോഹന്‍രാജ് (32) കുത്തിക്കൊന്നത്. ഇയാളെ ഹെബ്ബഗോഡി പൊലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ചയാണ് സംഭവം. ആറു വയസ്സുള്ള മകളെ സ്കൂളിലാക്കി തിരികെ വീട്ടിലേക്ക് നടന്നു വരികയായിരുന്നു ശ്രീഗംഗ. ഇതിനിടയില്‍ എത്തിയ മോഹന്‍രാജ് നടുറോഡില്‍ വച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്. ഏഴുവര്‍ഷം മുമ്പാണ് ശ്രീഗംഗയും മോഹന്‍രാജും തമ്മിലുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. ഇതിനിടയില്‍ തന്റെ സുഹൃത്തുമായി ഭാര്യയ്ക്ക് വഴിവിട്ട ബന്ധം ഉണ്ടെന്ന് മോഹന്‍ രാജ് സംശയിച്ചു തുടങ്ങി. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
