ബംഗ്‌ളൂരു: ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു കുട്ടികളടക്കം അഞ്ചു പേര്‍ മരിച്ചു. സുരപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടിന്തനി ആര്‍ച്ചിനു സമീപത്തുണ്ടായ അപകടത്തിലാണ് അഞ്ചു പേരും മരിച്ചത്. ആഞ്ജനേയന്‍ (35), ഭാര്യ ഗംഗമ്മ (28), മക്കളായ പവിത്ര (അഞ്ച്), രായപ്പ (മൂന്ന്), ആഞ്ജനേയയുടെ സഹോദരിയുടെ മകന്‍ ഹനുമന്ത (ഒന്ന്) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിന്‍ ഭാഗത്തു നിന്നു എത്തിയ ബസിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ സംഭവസ്ഥലത്തും മറ്റു രണ്ടു പേര്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേയുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.
