കണ്ണൂര്‍: എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്നതിനായി വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ യുവാവ് അറസ്റ്റില്‍. തലശ്ശേരി, കായ്യത്ത് റോഡിലെ ശാന്തി മഹലില്‍ റിയാസ് അമ്പാലി (45) യെയാണ് എടക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എംവി ബിജുവിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ എന്‍ ദിജേഷും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ ചാലയിലെ സ്വകാര്യ ആസ്പത്രിയുടെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. കാറും 82 മില്ലിഗ്രാം എംഡിഎംഎയും കസ്റ്റഡിയിലെടുത്തു. ജില്ലയില്‍ മയക്കുമരുന്ന് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ആവശ്യക്കാര്‍ക്ക് നേരിട്ട് മയക്കുമരുന്നുകള്‍ എത്തിച്ചുകൊടുക്കുകയായിരുന്നു ഇയാളുടെ രീതി. എന്നാല്‍ സിസിടിവികള്‍ വ്യാപകമായതോടെ ഈ രീതി മാറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്നാണ് മയക്കു മരുന്ന് ആവശ്യക്കാരായ ആള്‍ക്കാരെ കൂട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നു കൂട്ടിച്ചേര്‍ത്തു.
