മുഹിമ്മാത്ത് സനദ് ദാന സമ്മേളനം വ്യാഴാഴ്ച; ഉറൂസിന് ബുധനാഴ്ച കൊടി ഉയരും

കാസര്‍കോട്: പുത്തിഗെ മുഹിമ്മാത്ത് സ്ഥാപന സമുച്ചയത്തിന്റെ ശില്‍പി സയ്യിദ് ത്വാഹിറുല്‍ തങ്ങളുടെ പത്തൊമ്പതാമത് ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ് ദാനവും ഫെബ്രുവരി അഞ്ച് മുതല്‍ ഒമ്പത് വരെ പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ നടക്കും.
ബുധനാഴ്ച ഉച്ചക്ക് 2.30ന് ഇച്ചിലങ്കോട് മാലിക് ദീനാര്‍ മഖാം സിയാറത്തോടെ ഉറൂസിനു തുടക്കമാകും.
സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ നേതൃത്വം നല്‍കും. വൈകിട്ട് 4ന് മുഗുറോഡില്‍ നിന്നും മുഹിമ്മാത്തിലേക്ക്
വിളംബര ഘോഷ യാത്ര. തുടര്‍ന്ന് അഹ്ദല്‍ മഖാമില്‍ സിയാറത്ത്. മുട്ടം സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ പതാക ഉയര്‍ത്തും. ദൗറത്തുല്‍ ഖുര്‍ആന്‍
ചടങ്ങിന് സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി നേതൃത്വം നല്‍കും. സ്വാഗത സംഘം ചെയര്‍മാന്‍ കല്ലങ്കടി
ഉമ്പു ഹാജി അധ്യക്ഷത വഹിക്കും.
വ്യാഴാഴ്ച രാവിലെ 8ന് ഹജ്ജ് പഠന പ്രാക്ടിക്കല്‍ ക്ലാസിന് അബ്ദുല്‍ കരീം സഖാഫി ഇടുക്കി നേതൃത്വം നല്‍കും. വ്യാഴാഴ്ച വൈകിട്ട് 3മണിക്ക് സാംസ്‌കാരിക കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദിര്‍ ഉദ്ഘാടനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം .പി, എം.എല്‍.എ മാരായ എ.കെ.എം അഷ്‌റഫ്, എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, അതിഥികളാവും. തുടര്‍ന്ന് ഹിഫ്‌ള്, ശരീഅ വിദ്യാര്‍ത്ഥികളുടെ സ്ഥാന വസ്ത്ര വിതരണം സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ നേതൃത്വത്തില്‍ നടക്കും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച രാത്രി 7.30ന് സനദ്ദാന സമ്മേളനം സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജനസെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും.
പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി, കൊമ്പം മുഹമ്മദ് മുസ്ലിയാര്‍, വി.പി.എം ഫൈസി വില്യാപ്പള്ളി, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് പ്രസംഗിക്കും. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ല്‍ തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തും.
ഏഴിന് വൈകിട്ട് 4ന് രിഫാഈ റാത്തീബ് മജ്‌ലിസ്. 8ന് രാവിലെ തമിഴ് പ്രതിനിധി സമ്മേളനം സയ്യിദ് ഹബീബ് അഹ്ല്‍ തങ്ങളുടെ അധ്യക്ഷതയില്‍ കമാല്‍ സഖാഫി ചെന്നൈ ഉദ്ഘാടനം ചെയ്യും. ഞായറഴ്ച രാവിലെ 11ന് മൗലിദ് സദസ്. ഉറൂസ് സമാപനമായി വൈകിട്ട് 6.30 മുതല്‍ അഹ്ദലിയ്യ ആത്മീയ സമ്മേളനം മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
പത്ര സമ്മേളനത്തില്‍ ഭാരവാഹികളായ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി,പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, കല്ലങ്കടി ഉമ്പു ഹാജി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, ഹാജി അമീറലി ചൂരി, മൂസ സഖാഫി കളത്തൂര്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള ദേശീയപാതയില്‍ ഡിവൈഡര്‍ നിര്‍മ്മാണത്തിനായി സ്ഥാപിച്ച ഇരുമ്പുകമ്പി വില്ലനായി; കാര്‍ യാത്രക്കാരുടെ ദേഹത്തേക്ക് കമ്പി തുളച്ചുകയറി, പരിക്കേറ്റ ബേക്കല്‍, മൗവ്വല്‍ സ്വദേശികള്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍

You cannot copy content of this page