കാസര്‍കോട്: കവുങ്ങിന്‍ തോട്ടത്തിലെ കുളത്തിനരിക് വൃത്തിയാക്കവെ കാല്‍തെന്നി കുളത്തില്‍ വീണ് കര്‍ഷകന്‍ മരിച്ചു. കുണ്ടാര്‍ പടിയത്തടുക്ക സ്വദേശി മേലത്ത് ദാമോദരന്‍ നായര്‍ (72) ആണ് മരിച്ചത്.
ഒപ്പം ഉണ്ടായിരുന്ന മകന്‍ രക്ഷിക്കാനായി ശ്രമിച്ചെങ്കിലും നടന്നില്ല. വലിയ ആഴമില്ലെങ്കിലും അടിത്തട്ടിലുണ്ടായിരുന്ന ചളിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. പിന്നീട് ആദൂര്‍ പൊലീസ് എത്തിയാണ് ആളെ പുറത്തെടുത്തത്. ഉടനെ മുള്ളേരിയയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പാണൂര്‍ ചന്തങ്കൈയിലെ പരേതനായ ഇടയില്യം കുഞ്ഞമ്പു നായരുടെയും മേലത്ത് സരോജിനി അമ്മയുടെയും മകനാണ്. ഭാര്യ: സൗദാമിനി. മക്കള്‍: ജയകൃഷ്ണന്‍, ജയലക്ഷ്മി. സഹോദരങ്ങള്‍: ചാത്തുകുട്ടി, വേണു ഗോപാലന്‍ നമ്പ്യാര്‍, രാധ.
