ഭര്‍ത്താവിന്റെ മരണശേഷം ഹോട്ടല്‍ ജീവനക്കാരനോടൊപ്പം താമസവും മദ്യപാനവും, 60-കാരന്റെ മരണത്തില്‍ വന്‍ വഴിത്തിരിവ്; തലയ്ക്കടിച്ച് വീഴ്ത്തിയത് കൂടെ താമസിച്ച 71കാരി; നിര്‍ണായകമായത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: നേമത്ത് ഹോട്ടല്‍ ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൂടെ താമസിച്ചിരുന്ന വയോധികയെ നേമം പൊലീസ് അറസ്റ്റുചെയ്തു. തൊടുപുഴ സ്വദേശി അനന്തകൃഷ്ണ പ്രസാദാ(60)ണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് നേമം കുളക്കുടിയൂര്‍ക്കോണത്ത് വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ അനന്തകൃഷ്ണ പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരിയായിരുന്ന അമ്പലപ്പുഴ സ്വദേശിനി ശാന്തകുമാരി(71) യെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം ശാന്തകുമാരി ഹോട്ടല്‍ ജീവനക്കാരനായ അനന്തകൃഷ്ണ പ്രസാദിനൊപ്പം കഴിഞ്ഞ പത്തുവര്‍ഷമായി കഴിയുകയായിരുന്നു. തലയ്ക്കു പരിക്കേറ്റു മരിച്ചനിലയിലാണ് പ്രസാദിനെ കണ്ടെത്തിയത്. അന്ന് പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിരുന്നു. പതിവായി ഒരുമിച്ച് മദ്യം കഴിച്ചിരുന്ന ഇരുവരും തമ്മില്‍ സംഭവദിവസം രാത്രി വഴക്കുണ്ടാക്കിയിരുന്നു. അനന്തകൃഷ്ണ പ്രസാദ് ശാന്തകുമാരിയെ മര്‍ദിച്ചതാണ് തുടക്കം. ഇതു പ്രതിരോധിക്കാന്‍ ശാന്തകുമാരി വിറകുകഷണം ഉപയോഗിച്ച് അനന്തകൃഷ്ണ പ്രസാദിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. മരിച്ചത് എങ്ങനെ എന്നറിയില്ലന്നായിരുന്നു ശാന്തകുമാരിയുടെ മൊഴി. ബന്ധുക്കളാരും എത്താത്തതിനാല്‍ അനന്തകൃഷ്ണ പ്രസാദിന്റെ മൃതദേഹം കോര്‍പ്പറേഷനാണ് ഏറ്റെടുത്തു സംസ്‌കരിച്ചത്.
തലയ്ക്കേറ്റ മുറിവാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. അയല്‍വാസികളുടെ ഉള്‍പ്പടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പൊലീസിന്റെ സംശയം ശാന്തകുമാരിയിലേക്ക് നീണ്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരിക്കാടി ടോള്‍ ബൂത്തില്‍ വാഹന നിയന്ത്രണവും ഹമ്പ് നിര്‍മ്മാണവും: ക്ഷുഭിതരായ നാട്ടുകാര്‍ പ്രതികരിച്ചു; ടോള്‍ പിരിവു തുടങ്ങുന്നതുവരെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഉറപ്പ്
പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കുമ്പളയില്‍ ലീഗിനു ഭൂരിപക്ഷം ലഭിച്ചാല്‍ ആരായിരിക്കും പ്രസിഡന്റ്? എ കെ ആരിഫോ, എം പി ഖാലിദോ? അതിനു പറ്റിയവര്‍ വേറെയുമുണ്ടെന്നും അവകാശവാദം; തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പേ കുമ്പളയില്‍ ആവേശത്തിര

You cannot copy content of this page