ജോദ്പൂര്‍: ബിസിനസ് പങ്കാളി വഞ്ചിച്ചുവെന്നാരോപിച്ചു പാര്‍ട്ണര്‍ഷിപ്പില്‍ നിന്നു മാറിയ ആളുടെ മക്കളായ രണ്ടു സ്കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊന്നു കെട്ടിത്തൂക്കി.
രാജസ്ഥാനിലെ ബൊറനട പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
തമന്ന എന്ന ടിനു (12), ശിവപാല്‍ (8) എന്നീ കുട്ടികളെയാണ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. അതിനു ശേഷം കുറ്റസമ്മതക്കുറിപ്പെഴുതി വച്ച കൊലയാളി സ്ഥലം വിട്ടു. ഇയാള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
രാജസ്ഥാനിലെ ബോറാനന്ദ സ്വദേശിയായ ശ്യാംസിംഗ് ഭട്ടി എന്നയാള്‍ ഒരു വള നിര്‍മ്മാണ ഫാക്ടറി നടത്തിയിരുന്നു. ഈ ഫാക്ടറിയിലെ ജോലിക്കാരനും ഉത്തര്‍പ്രദേശ് സ്വദേശിയുമായ പ്രദീപ് ദേവസായി ഒന്‍പതു മാസം മുമ്പ് ഫാക്ടറിയില്‍ പാര്‍ട്ണറായി. തുടര്‍ന്ന് അഭിപ്രായഭിന്നത ഉടലെടുക്കുകയും ദേവസായി പിരിഞ്ഞു പോവുകയുമായിരുന്നു. ഈ വഞ്ചനക്കു താന്‍ പാഠം പഠിപ്പിക്കുമെന്നു ഭാട്ടി, ദേവസായിക്കു താക്കീതു നല്‍കിയിരുന്നതായി പറയുന്നു. ഇതിന്റെ പകയാണെന്നു സംശയിക്കുന്നു വെള്ളിയാഴ്ച ഭാട്ടിയുടെ മക്കള്‍ പഠിക്കുന്ന സ്കൂലിലെത്തി അവരെ വീട്ടിലെത്തിക്കാമെന്നു പറഞ്ഞു നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി ബൊറനടയിലെ ഫാക്ടറിക്കടുത്ത വാടകകെട്ടിടത്തില് എത്തിച്ചു കുട്ടികളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ശേഷം പ്രദീപ് സ്ഥലം വിട്ടു. അതിനു മുമ്പു കുട്ടികളെ കൊന്നതു താനാണെന്നും താന്‍ ആത്മഹത്യ ചെയ്യുമെന്നും കുറിപ്പ് എഴുതിവച്ചിരുന്നു.
