മദ്യലഹരിയില്‍ വീട്ടിലെത്തി പീഡിപ്പിക്കുന്നത് പതിവാക്കിയതില്‍ മനം നൊന്ത് വീടുവിട്ടിറങ്ങിയ ഭാര്യമാര്‍ പരസ്പരം വിവാഹിതരായി. ഉത്തര്‍പ്രദേശിലെ ഖൊരഖ്പൂരില്‍ നിന്നാണ് വിചിത്രമായ വാര്‍ത്ത പുറത്തുവന്നത്. ക്ഷേത്രനടയിലെത്തിയ ശേഷം യുവതികളിലൊരാളായ ഗുഞ്ച വരന്റെ വേഷം ധരിച്ചു കവിതയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയും പരസ്പരം വരണമാല്യം കൈമാറുകയും ചെയ്താണ് വിവാഹിതരായത്. തുല്യ ദുഃഖിതരായിരുന്നു ഗുഞ്ചയും കവിതയും. ഭര്‍ത്താക്കന്മാരുടെ മദ്യപാന ശീലത്തില്‍ മടുത്ത രണ്ടു യുവതികളും സാമൂഹ്യ മാധ്യമത്തിലൂടെയാണ് ആദ്യം പരിചയപ്പെട്ടത്. ഇരുവരും സമഃദുഃഖിതരാണെന്നു അറിഞ്ഞതോടെ സൗഹൃദത്തിന്റെ ആഴം കൂടി. ആറു വര്‍ഷത്തോളം ഇരുവരും തങ്ങളുടെ ദുഃഖം പരസ്പരം പങ്കുവച്ചു. ഒടുവിലാണ് വീടുകളില്‍ നിന്നു ഇറങ്ങിപ്പോയി വിവാഹിതരാകാന്‍ തീരുമാനിച്ചത്. ദമ്പതികളായി തന്നെ ഖൊരക്പൂരില്‍ ജീവിക്കാന്‍ തീരുമാനിച്ചെന്നു ഇരുവരും വ്യക്തമാക്കി.
