മിനിസ്‌ക്രീന്‍ താരങ്ങളായ നടി ഡയാന ഹമീദും നടനും അവതാരകനുമായ അമീന്‍ തടത്തിലും വിവാഹിതരായി. അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആണെന്നും നടി ആതിര മാധവാണ് വിവാഹത്തിന് മുന്‍കൈ എടുത്തതെന്നും ഡായന നിക്കാഹിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
വിവാഹ ശേഷം അഭിനയം തുടരുമെന്നും ഡയാന പറഞ്ഞു. കുറച്ച് നാളുകള്‍ക്ക് ശേഷം റിസപ്ഷന്‍ ഉണ്ടാകുമെന്നും ദമ്പതികള്‍ പറഞ്ഞു. മലപ്പുറം എടപ്പാള്‍ സ്വദേശിയാണ് അമീന്‍. വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.
