കാസര്‍കോട്: ഭാര്യയെ ഹെല്‍മറ്റ് കൊണ്ടു തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. മടിക്കൈ ഓതോട്ടു പാറയിലെ മിഥുനെ (25)യാണ് അറസ്റ്റു ചെയ്തത്. കോടതി ഇയാളെ റിമാന്റ് ചെയ്തു.
23നാണ് സംഭവം. സീതാംഗോളിയിലെ ഭാര്യവീട്ടിലെത്തിയ മിഥുന്‍ ഭാര്യയെ തന്നോടൊപ്പം ചെല്ലാന്‍ വിളിച്ചെങ്കിലും ഭാര്യ അതു വിസമ്മതിക്കുകയായിരുന്നെന്നു പറയുന്നു. ഇതില്‍ പ്രകോപിതനായ മിഥുന്‍ ഭാര്യയുടെ തലമുടി കുത്തിപ്പിടിച്ചു കുനിച്ചു നിര്‍ത്തി മര്‍ദ്ദിക്കുകയും പിന്നീട് ഹെല്‍മറ്റെടുത്ത് തലക്കടിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്നു പറയുന്നു. പെട്ടന്ന് ഒഴിഞ്ഞു മാറിയതു കൊണ്ടു വന്‍ ദുരന്തം ഒഴിവാകുകയായിരുന്നുവത്രെ.
ഇതു സംബന്ധിച്ചു മിഥുന്റെ ഭാര്യ ദീക്ഷിത നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കുമ്പള എസ്.ഐ ശ്രീജേഷ് കെ.യാണ് പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
