16 വയസ്സുകാരന്റെ കൈത്തണ്ടയിൽ 13 സെന്റിമീറ്റർ നീളമുള്ള അത്യപൂർവ്വ വിര; ചെങ്കള ഇ.കെ നായനാർ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ വിരയെ പുറത്തെടുത്തു

കാസർകോട്: 16 വയസ്സുകാരന്റെ കൈത്തണ്ടയിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 13 സെന്റിമീറ്റർ നീളമുള്ള അത്യപൂർവ്വ വിര. ചെങ്കള ഇ.കെ നായനാർ ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻമാരായ വിശാഖ് കരിച്ചേരി, ഹരികിരൺ ബങ്കേര എന്നിവരുടെ നേതൃത്വത്തിൽ 2 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഈ അത്യപൂർവ രോഗാണുവിനെ പുറത്തെടുത്തത്. ഒരു വർഷത്തോളമായി കുട്ടിക്ക് ചെറിയ ലക്ഷണങ്ങൾ കണ്ടിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സ്കാൻ ചെയ്തു നോക്കിയപ്പോൾ ആണ് കൈത്തണ്ടയിൽ ഡിറോഫൈലേറിയ ഇനത്തിൽ പെട്ട വിര വളരുന്നതായി ശ്രദ്ധയിൽ പെട്ടത്. മന്ത് രോഗത്തിന് കാരണമാകുന്ന ഈ വിര പൊതുവെ കാലുകളിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും, കൈത്തണ്ടയിലും, ആൺ കുട്ടികളിലും കണ്ടെത്തിയത് അത്യപൂർവ്വമായിട്ടാണെന്നാണ് ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാർ പറയുന്നത്. കൈത്തണ്ടയിലെ നാഡിയുടെയും രക്തക്കുഴലിന്റെയും ടെൻഡനുകളുടെയും ഇടയിലൂടെ ഉണ്ടായിരുന്ന മൂന്ന് വിരകളെ അതിസങ്കീർണ്ണ സർജ്ജറിയിലൂടെയാണ് പുറത്തെടുത്തത്. നാഡിയും, രക്തക്കുഴലിനും യാതൊരു കേടുകളും ഇല്ലാതെ പുറത്തെടുക്കാൻ പറ്റിയത് ഈ ശസ്ത്രക്രിയ വലിയ നേട്ടമാണ്. ഇതിൽ വലിപ്പം കൂടിയ ഒന്നിന് 13 സെന്റീമീറ്റർ നീളമുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരിക്കാടികോട്ടയിലെ നിധി വേട്ട കേസ്; മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വികസന സെമിനാറില്‍ ബിജെപി നേതൃത്വത്തില്‍ പ്രതിഷേധം, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തിരിച്ചും മുദ്രാവാക്യം വിളിച്ചു, സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ ഹാളില്‍ നിന്നു പുറത്താക്കി

You cannot copy content of this page