കാസര്‍കോട്: പെര്‍ളടുക്കത്ത് പുലിയിറങ്ങിയതായി വിവരം. രണ്ടു പട്ടിക്കുട്ടികളെ കടിച്ചുകൊന്നു. രണ്ടെണ്ണത്തിനെ കാണാതായി. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പെര്‍ളടുക്കം തെവുക്കലയിലെ ബാലകൃഷ്ണന്‍ നായരുടെ വീട്ടിലെ പട്ടിക്കുട്ടികളെയാണ് പുലി ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. രാത്രി നിരവധി പട്ടികള്‍ വീട്ടിനടുത്തു നിന്ന് കുരച്ചതായി വീട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെയാണ് രണ്ടു പട്ടിക്കുട്ടികളെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയത്. സ്ഥലത്ത് പുലിയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഒരുമാസം മുമ്പ് സമീപ പ്രദേശമായ കരക്കയടുക്കയില്‍ പുലിയെ നാട്ടുകാര്‍ കണ്ടതായി പറയുന്നു. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ബാലകൃഷ്ണന്‍ നായരുടെ വീട്ടിലെത്തി.