കാഞ്ഞങ്ങാട്: മയക്കുമരുന്നു വില്‍പ്പന സംബന്ധിച്ച വിവരം പൊലീസിനെ അറിയിച്ചുവെന്നു ആരോപിച്ച് യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. കാഞ്ഞങ്ങാട്, മീനാപ്പീസ്, ഹൊസ്ദുര്‍ഗ് ബീച്ചിലെ ഹാരിസ് മന്‍സിലില്‍ അബ്ദുല്‍ സലാമി(42)ന്റെ പരാതി പ്രകാരം അജാനൂര്‍, തെക്കുപുറത്തെ ലാവാസമീര്‍, വെള്ളിക്കോത്തെ ജിത്തു, ബേളൂര്‍, ഏഴാംമൈലിലെ സന്തോഷ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ജനുവരി 20ന് രാത്രി 11.30 മണിയോടെ കോട്ടച്ചേരി അപ്‌സര ലോഡ്ജിനു സമീപത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
മയക്കുമരുന്നു വില്‍ക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചുവെന്ന് ആരോപിച്ച് ഇരുമ്പു വടി കൊണ്ട് അടിച്ചും വള പോലുള്ള വസ്തു കൊണ്ട് മുഖത്തും കഴുത്തിനും കുത്തിയെന്നും അബ്ദുല്‍ സലാം നല്‍കിയ പരാതിയില്‍ പറഞ്ഞു.
