കാസര്‍കോട്: കാട്ടിനുള്ളിലെ തുറസായ സ്ഥലത്ത് കോഴിയങ്കം നടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. രണ്ടു അങ്കക്കോഴികളെയും 910 രൂപയും പിടികൂടി. കൊളത്തൂര്‍, കുളിയന്മരം എന്ന സ്ഥലത്ത് തിങ്കളാഴ്ച വൈകുന്നേരമാണ് സംഘം പിടിയിലായത്. രഹസ്യ വിവരം ലഭിച്ച ബേഡകം പൊലീസ് അങ്കസ്ഥലം വളഞ്ഞാണ് അമ്പലത്തറ, കുമ്പള, ബൈരക്കോട്ടെ ബി. അജിത്ത് (32), കുമ്പള, കണ്ണോത്ത് കക്കാട്ട് ഹൗസിലെ കെ. ബജിഷ് (36), പെരിയ ചെറക്കാല്‍ ഹൗസിലെ എം. രഞ്ജിത്ത് (25) എന്നിവരെ അറസ്റ്റു ചെയ്തത്. ഏതാനും പേര്‍ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. ബേഡകം പൊലീസ് കേസെടുത്തു.
